Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forests

Idukki

പ​ച്ച​പ്പ​ട്ട് വി​രി​ച്ച് മു​ള​ങ്കാ​ടു​ക​ള്‍, ശീ​ത​ളി​മ തേ​ടി സ​ഞ്ചാ​രി​ക​ള്‍

തൊ​ടു​പു​ഴ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ​രി​സ്ഥി​തി​യു​ടെ സ​ന്തു​ല​ന​വും താ​ളംതെ​റ്റു​മ്പോ​ള്‍ പ്ര​കൃ​തി​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​യം, ത​ല​യ​നാ​ട് പ്ര​ദേ​ശം. ന​യ​ന​മ​നോ​ഹ​ര​മാ​യ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നു സ​മീ​പം എം​വി​ഐ​പി വ​ക സ്ഥ​ല​ത്ത് വ​ച്ചു​പി​ടി​പ്പി​ച്ച മു​ള​ങ്കാ​ടു​ക​ള്‍ ആ​രു​ടെയും മ​നം​ക​വ​രും. പ​ച്ച​പ്പ​ട്ട് വി​രി​ച്ച​പോ​ലെ നി​ല്‍​ക്കു​ന്ന മു​ള​ങ്കാ​ടു​ക​ള്‍ അ​ത്ര ഹൃ​ദ​യ​ഹാ​രി​യാ​ണ്. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ളു​ടെ സം​ഗ​മസ്ഥാ​ന​മാ​യ ഇ​വി​ടം പ്ര​കൃ​തി​ക്ക് കു​ളി​രേ​കി കു​ട​ചൂ​ടി നി​ല്‍​ക്കു​ക​യാ​ണ്.​

പ​ച്ച​പ്പി​ന്‍റെ ഈ ​കേ​ദാ​ര​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ഒ​രു​കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് പ​ദ്ധ​തി​ക്ക് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു​ വ​ര്‍​ഷം മു​മ്പ് രൂ​പം ന​ല്‍​കി​യി​രു​ന്നു. മു​ന്‍ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഇ​തി​നു​ള്ള തു​ക വ​ക​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ആ​ന​ക്ക​യം-​കോ​ള​പ്ര റോ​ഡി​ന് ഇ​രുവ​ശ​ത്തു​മാ​യി പ​ട​ര്‍​ന്നു പ​ന്ത​ലി​ച്ചു നി​ല്‍​ക്കു​ന്ന ഈ ​മു​ള​ങ്കാ​ടു​ക​ള്‍ ന​ല്‍​കു​ന്ന സു​ഖ​ശീ​ത​ളി​മ ഒ​ന്നു​വേ​റെ ത​ന്നെ. മു​ള​ങ്കാ​ടി​ന്‍റെ ഇ​ളം​തെ​ന്ന​ലേ​റ്റ് ദൃ​ശ്യ​ചാ​രു​ത നു​ക​രാ​ന്‍ ധാ​രാ​ളം പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ​യും അ​ഭി​നേ​താ​ക്ക​ളു​ടെയും ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​ണ് ഇ​വി​ടം. മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തോ​ട് ചേ​ര്‍​ന്നുനി​ല്‍​ക്കു​ന്ന മു​ള​ങ്കൂ​ട്ട​ങ്ങ​ളു​ടെ അ​ഴ​കാ​ണ് ഇ​വി​ടേ​ക്ക് സി​നി​മാ​രം​ഗ​ത്തു​ള്ള​വ​രെ ഉ​ള്‍​പ്പെ​ടെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. മു​ള​ങ്കാ​ടു​ക​ള്‍ സം​ര​ക്ഷി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി ഇ​വി​ടം മി​ക​ച്ച വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ള​ങ്കാ​ടു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, ന​ട​പ്പാ​ത​ക​ള്‍, ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം എ​ന്നി​വ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മു​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ വി​ഗ്‌​നേ​ശ്വ​രി മു​ള​ങ്കാ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ പ​ദ്ധ​തിരേ​ഖ ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​വും ന​ല്‍​കി.

പി​ന്നീ​ട് ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷം രൂ​പ നീ​ക്കിവ​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഫ​ണ്ടി​നു പു​റ​മേ വി​വി​ധ ക​മ്പ​നി​ക​ളു​ടെ സി​എ​സ്ആ​ര്‍ ഫ​ണ്ട് കൂ​ടി ല​ഭ്യ​മാ​ക്കി പ​ദ്ധ​തി വി​പു​ല​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ച​ന. മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ​യും മു​ള​ങ്കാ​ടി​ന്‍റെ​യും വ​ശ്യ​ത നു​ക​രാ​ന്‍ ധാ​രാ​ളം സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

Latest News

Corehub Up